പായിപ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടുകൂടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്നുവരുന്ന അനധികൃത മണ്ണെടുപ്പ് ഉൾപ്പെടെ ഉള്ള പ്രവർത്തനങ്ങളും നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കും എതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എ ഐ വൈ എഫ് പായിപ്ര മേഖല കമ്മിറ്റി അറിയിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് അധികാരത്തിൽ ഇരുന്ന സമയത്ത് അനുമതി നൽകാതിരുന്ന പല നിയമവിരുദ്ധ നിർമ്മാണങ്ങളും മലയിടിച്ച് നിരത്തുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ എത്തിയശേഷം വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ജൂൺ മാസം മുതൽ പായിപ്ര പഞ്ചായത്ത് നൽകിയിട്ടുള്ള എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും വിവരാവകാശ നിയമപ്രകാരം പരിശോധിച്ചു നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും എഐവൈഎഫ് മേഖല പ്രസിഡന്റ് മനു വിജയൻ സെക്രട്ടറി അൻഷാജ് തേനാലി എന്നിവർ അറിയിച്ചു.

0 Comments