കൊച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അതുല്യ സാഹിത്യ-കലാ പ്രതിഭയും പ്രമുഖ മാധ്യമപ്രവർത്തകനും ആയിരുന്ന എരൂർ വാസുദേവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം അദ്ദേഹത്തിന്റെ അൻപത്തിയേഴാമത് അനുസ്മരണ ദിനമായ നവംബർ പതിനഞ്ചിന് ആരംഭിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സാംസ്കാരികോത്സവ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കാക്കനാട് കെ സി മാത്യൂ സ്മാരക ഹാളിൽ ഇന്ന് വൈകിട്ട് നാലിന് സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്യും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വിവിധ ബഹുജന സംഘടനകളുടെയും നേതാക്കളും കലാസാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി പി കെ സുധീർ അറിയിച്ചു.


0 Comments