എറണാകുളം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നുവെന്നാണ് എൽഡിഎഫ് ആരോപണം.
ധർണ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് എടപ്പരത്തി എന്നിവരടക്കം മുന്നണിയിലെ വിവിധ ഘടകകക്ഷി നേതാക്കൾ പ്രസംഗിച്ചു.


0 Comments