പെരുമ്പാവൂർ: ജനാധിപത്യ കശാപ്പ് നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയ സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയെയും മറ്റ് നേതാക്കളെയും പ്രാകൃത രീതിയിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ വായ്മൂടിക്കെട്ടി പ്രകടനം നടത്തി.
മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടന്ന പ്രതിഷേധയോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.കെ. രാജീവൻ അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് കാവുങ്കൽ, ജില്ലാ കമ്മിറ്റി അംഗം സി.വി. ശശി, അഡ്വ. വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ഹരിപ്ലാവട, സി. മനോജ്, പി.ടി. പ്രസാദ്, ഫൗസിയ സുലൈമാൻ, ടി.എസ്. സുധീഷ്, സജി പി. പോൾ, ഡെന്നി മത്തായി എന്നിവർ നേതൃത്വം നൽകി.


0 Comments