ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥത ആരോപിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ മാർച്ച് ഉദ്ഘാടനം ചെയ്തു.
മാർച്ചിന് പിന്നാലെ ജില്ലയിലെ മരുന്നുക്ഷാമവും ചികിത്സാപിഴവുകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് എഐവൈഎഫ് ജില്ലാ നേതൃത്വം ഡിഎംഒയുമായി ചർച്ച നടത്തി.
ഉന്നയിച്ച വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ തുടർപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ ഡിഎംഒയെ അറിയിച്ചു.


0 Comments