പെരുമ്പാവൂർ: എംഎൽഎയുടെ പി.എ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ കോട്ടപ്പടി എടയാൽ വീട്ടിൽ സുരേഷിനെ (43) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരക്കാട് സ്വദേശിയുടെ പരാതിയിലാണ് നടപടി.
എംഎൽഎയുടെ അയൽവാസിയായ വീട്ടമ്മ കാൻസർ ബാധിച്ച് ചികിത്സയിലാണെന്നും 5,000 രൂപ നൽകാൻ എംഎൽഎ നിർദേശിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് സുരേഷ് ഫോണിൽ വിളിച്ചതെന്നാണ് പരാതി. തുക മറ്റൊരു ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അയക്കണമെന്നായിരുന്നു ആവശ്യം.
സംശയം തോന്നിയ പരാതിക്കാരൻ നേരിട്ടെത്തിയാൽ പണം നൽകാമെന്ന് അറിയിച്ചു. തുടർന്ന് പണം വാങ്ങാനെത്തിയ സുരേഷിനെ തന്ത്രപൂർവം പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
0 Comments