മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി അറഫ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മുഴുവൻ സീറ്റുകളിലേക്കും എഐഎസ്എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ എഐഎസ്എഫ് പ്രവർത്തകർ മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ തീരുമാനിക്കുകയും നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു.
മുഴുവൻ സീറ്റുകളിലേക്കും എഐഎസ്എഫ് വിജയിക്കുമെന്ന് ഉറപ്പായതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥി സംഘടനകൾ ബോധപൂർവം സംഘർഷം ഉണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാനുള്ള ശ്രമം നടത്തുകയും കോളേജ് മാനേജ്മെന്റിന്റെയും പോലീസിന്റെയും നീതിപൂർവമായ ഇടപെടലിനെ തുടർന്ന് ആദ്യഘട്ടത്തിൽ മാറ്റിവെച്ച തെരഞ്ഞെടുപ്പ് പിന്നീട് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു എന്ന് എഐഎസ്എഫ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുവാൻ കോളേജിലെ ഭീമഭൂരിപക്ഷം വിദ്യാർഥികളും ഒപ്പം നിന്നത് കൊണ്ട് മാത്രമാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നതെന്നും എഐഎസ്എഫിനെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും അഭിവാദ്യം ചെയ്യുന്നതായും എഐഎസ്എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ബേസിൽ ബാബു, നന്ദന കെ എസ് എന്നിവർ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ഭാരവാഹികളെ എഐഎസ്എഫ് മുൻ സംസ്ഥാന പ്രസിഡണ്ടും CPI ജില്ലാ സെക്രട്ടറിയുമായ എൻ അരുൺ ഹാരാർപ്പണം നടത്തി മധുര പലഹാരം നൽകി സ്വീകരിച്ചു.
AISF സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറത്ത്, സിപിഐ മണ്ഡലം സെക്രെട്ടറിയേറ്റ് അംഗം കെ കെ ശ്രീകാന്ത്, നന്ദന കെ എസ്, ബേസിൽ ബാബു, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സൈജൽ പാലിയത്, CPI ലോക്കൽ സെക്രട്ടറി ഷബീർ തച്ചേത്ത്, മനു വിജയൻ, അജീഷ് എം കെ, കെ എസ് ദിനേശ്, വിഷ്ണു സുരേഷ്, ബേസിൽ സി ബേബി എന്നിവർ പങ്കെടുത്തു.


0 Comments