മൂവാറ്റുപുഴ: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങളെയും തുടർന്നുണ്ടായ നിയമനടപടികളെയും ചോദ്യം ചെയ്ത് നഗരസഭ ചെയർപേഴ്സൺ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിന്റെ തുടർനടപടികൾക്ക് ഹൈക്കോടതി ബെഞ്ച് 15 ദിവസത്തേക്ക് സ്റ്റേ അനുവദിച്ചു.
ഉന്നത ബിരുദധാരിയാണ് താനെന്നത് തിരഞ്ഞെടുപ്പ് സമയത്ത് ചെയർപേഴ്സന്റെ പ്രധാന പ്രചാരണ വിഷയമായിരുന്നു. ബിരുദം മാത്രമുള്ള എതിർ സ്ഥാനാർഥിക്കെതിരെ വ്യക്തിപരമായി താറടിക്കുന്ന രീതിയിലുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് വേളയിൽ നടന്നുവെന്നാണ് ആരോപണം. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച അവകാശവാദങ്ങളിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ് കേസിന് ആധാരം.
യഥാർത്ഥ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി വിവാദം അവസാനിപ്പിക്കാത്തത് വോട്ടർമാർക്കിടയിൽ വലിയ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് രാഷ്ട്രീയ കേരളത്തിലും മൂവാറ്റുപുഴ നഗരത്തിലും ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

0 Comments