നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന നാല് കിലോയോളം ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു.
ഹൈദരാബാദ് ബന്ദ്ലഗുഡ സ്വദേശി ഷെയ്ഖ് സാവേദ് അലി, മഹാരാഷ്ട്രയിലെ കോലാപ്പൂർ സ്വദേശി ശിവപ്രതാപ് ജയ്സിങ് സങ്ക്പാൽ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 28ന് ബാങ്കോക്കിൽനിന്ന് കൊളംബോ വഴി ശ്രീലങ്കൻ എയർലൈൻസിന്റെ UL 167 വിമാനത്തിലാണ് സാവേദ് അലി കൊച്ചിയിലെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റംസ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ശിവപ്രതാപ് ജയ്സിങ് സങ്ക്പാലിനെയും കസ്റ്റംസ് തിരിച്ചറിഞ്ഞത്. കഞ്ചാവ് കടത്താൻ ഇയാൾ സഹായിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം 1.5 കോടി രൂപ വിലവരുമെന്നാണ് കസ്റ്റംസിന്റെ കണക്കാക്കൽ.
ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനും കടത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.


0 Comments