തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മൂത്ത മകൾ ലൈല ബീഗം (76) അന്തരിച്ചു. ദീർഘകാലമായി കോഴിക്കോട് പറയഞ്ചേരിയിലായിരുന്നു താമസം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ പി. എ. റഷീദ്. സജിത്ത്, സോജ എന്നിവരാണ് മക്കൾ.
പിതാവിന്റെ ഓർമകൾ പങ്കുവെച്ച് ലൈല എഴുതിയ പുസ്തകമാണ് ‘ഇതിലെ പോയത് വസന്തം’. പ്രേം നസീർ 1956ൽ ചിറയിൻകീഴിൽ നിർമിച്ച വീടിന് മൂത്ത മകളുടെ പേരിൽ ‘ലൈല കോട്ടേജ്’ എന്നാണ് പേരിട്ടിരുന്നത്. റസിയ ഹാഷിം, റീത ഷറഫുദ്ദീൻ, പരേതനായ നടൻ ഷാനവാസ് എന്നിവരാണ് സഹോദരങ്ങൾ.
ലൈലയുടെ കബറടക്കം വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിൽ നടക്കുമെന്നാണ് റിപ്പോർട്ട്.


0 Comments