എസ്. ഐ.ആർ നിർത്തലാക്കുക, ഗ്യാനേഷ് കുമാറിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ നടന്ന പ്രതിഷേധത്തെ ആക്രമിക്കുകയും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പി സന്തോഷ് കുമാർ എംപി ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
എറണാകുളം നഗരത്തിലും മറ്റ് 13 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും സിപിഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

0 Comments