മൂവാറ്റുപുഴ: വൈദ്യുതി നിയന്ത്രണത്തിനെതിരെ സിപിഐ തൃക്കളത്തൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കാവുംപടിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
സാധാരണ ജനജീവിതത്തെയും വ്യാപാര സ്ഥാപനങ്ങളെയും വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുന്ന വൈദ്യുതി നിയന്ത്രണത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സിപിഐ തൃക്കളത്തൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗത്തിൽ കെ.എസ്. ദിനേശ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എൽദോ എബ്രഹാം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
സിപിഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കെ. ശ്രീകാന്ത്, എഐഎസ്എഫ് മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി നന്ദന കെ.എസ്. എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
വൈദ്യുതി മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യമുയർന്നു.


0 Comments