ലഹരി വസ്തുക്കളുടെ വിൽപ്പന ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാക്കളെ മർദ്ദിച്ച കേസിൽ അറയ്ക്കപ്പടി സ്വദേശിയായ ഷിബിൻ ഷാജി (25), ചേർത്തല സ്വദേശി വിഷ്ണു (31) എന്നിവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഷാജി, റെജി, അരുൺ എന്നിവർക്ക് മർദ്ദനമേറ്റു. ഷിബിൻ നേരത്തേയും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.
ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുള്ള വൈരാഗ്യം: യുവാക്കളെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
