മുലപ്പാൽ ദാനത്തിലൂടെ കേരളത്തിന് ആദരവ് ഏറ്റുവാങ്ങിയ എറണാകുളം പെരുമ്പാവൂർ സ്വദേശിനി ഹന്ന ഷിന്റൊയെ കുറിച്ചുള്ള ഡോക്യുമെന്ററി കേരള രാജേന്ദ്ര ഡോക്യുമെന്ററി ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ ഇടം പിടിച്ചു.

മുലപ്പാൽ ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം ഹന്നയുടെ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് കൊല്ലം സ്വദേശി വിനു ജനാർദ്ദനൻ ആണ്. പെരുമ്പാവൂർ പുല്ലുവഴി സ്വദേശിനി ഹന്ന എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോ വാസ്കുലാർ ടെക്നീഷ്യൻ ആണ്. രാവിലെയും വൈകിട്ടും മുലപ്പാൽ ദാനം ചെയ്യുന്ന ഹന്നയുടെ കഥയാണ് ഡോക്യുമെന്ററി.

“ഹന്ന” രാജേന്ദ്ര ചലച്ചിത്രമേളയിൽ
ഒന്നര വയസ്സുകാരി മിലാ ഷിന്റോയാണ് മകൾ. ഭർത്താവ് ഷിന്റോയും കുടുംബവും ഹന്നയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. തിരുവനന്തപുരത്ത് 26/7/2024 മുതൽ 31/7/2024 വരെ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജേന്ദ്ര ഡോക്യുമെന്ററി ചലച്ചിത്രമേളയിൽ 30/7/2024 ന് ഉച്ചയ്ക്ക് 2 .30 PM ന് ചലച്ചിത്രം പ്രദർശിപ്പിക്കും.
