പറവൂർ: നോർത്ത് പറവൂരിൽ 37 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സുമൻ ഷെയ്ഖ് (23) ആണ് നോർത്ത് പറവൂർ പൊലീസിന്റെ പിടിയിലായത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിനായിരുന്നു 37 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കേസിൽ മുർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും പറവൂർ പൊലീസും ചേർന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഒളിവിലായിരുന്ന സുമൻ ഷെയ്ഖിനെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫിന്റെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. നേരത്തെ അറസ്റ്റിലായവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയിരുന്നത് സുമനാണെന്ന് പൊലീസ് അറിയിച്ചു.റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


0 Comments