മെട്രോ റെയിൽ മൂവാറ്റുപുഴക്ക് നീട്ടണം.

Keralaമെട്രോ റെയിൽ മൂവാറ്റുപുഴക്ക് നീട്ടണം.

മൂവാറ്റുപുഴ :കൊച്ചി മെട്രോ റെയിൽ മൂവാറ്റുപുഴക്കു നീട്ടണമെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർക്ക് എം.എൽ.എ കത്ത് നൽകി.

ജില്ലയുടെ കാർഷിക കേന്ദ്രമായ കിഴക്കൻ മേഖലയിലെ പ്രധാന നഗരമായ മൂവാറ്റുപുഴയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് വിവിധ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം പരിശോധിച്ചാൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ യാത്രക്കാർ കടന്നു പോകുന്ന പട്ടണം ആയിരിക്കും. വിവിധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളുമുള്ള മൂവാറ്റുപുഴയിൽ അമ്പതിനായിരത്തിലധികം ജനസംഖ്യയുണ്ട്.

കാക്കനാട്ടേക്ക് കൊച്ചി മെട്രോ റെയിൽ നീട്ടുന്ന സാഹചര്യത്തിൽ മൂവാറ്റുപുഴക്ക് മെട്രോ നീട്ടുന്നതിന്റെ പ്രസക്തി വർധിച്ചുവെന്നും എം.എൽ.എ.


Check out our other content

Check out other tags:

Most Popular Articles