ബനേഗ:ഭഗത് സിംഗ് പ്രക്ഷോഭത്തിൽ നിന്ന് ജനിച്ച ചുവപ്പ് വോളണ്ടിയർ സേന

Keralaബനേഗ:ഭഗത് സിംഗ് പ്രക്ഷോഭത്തിൽ നിന്ന് ജനിച്ച ചുവപ്പ് വോളണ്ടിയർ സേന

കാനം രാജേന്ദ്രൻ കവാടം കടന്ന് സുധാകർ റെഡ്ഡി നഗറിലെത്തിയാൽ ബിഎൻഇജിഎ എന്ന ചുരുക്കെഴുത്തിലെഴുതിയ ചുവപ്പ് വോളണ്ടിയർ വേഷമണിഞ്ഞ സംഘം.കഴിഞ്ഞ ദിവസം പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് റാലി നടന്ന പഞ്ചാബ് മണ്ഡി ബോർഡിന് സമീപത്തെ ഹാളിലും മൈതാനത്തും നിറഞ്ഞുനിന്നത് പാർട്ടി വോളണ്ടിയർമാർക്കൊപ്പം ചുവപ്പണിഞ്ഞ ബിഎൻഇജിഎ സംഘമായിരുന്നു. 2014 ൽ പഞ്ചാബിന്റെ ചില ഭാഗങ്ങളിൽ ധീര രക്തസാക്ഷി ഭഗത് സിങ്ങിന്റെ പേരിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കണംഎന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ചേർത്ത് രൂപം കൊടുത്ത വോളണ്ടിയർ സേനയാണ് ബിഎൻഇജിഎ. ഹിന്ദിയിലുള്ളവർ അതിനെ ബനേഗ എന്ന ചുരുക്കപ്പേരിൽ വിളിക്കുന്നു.പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾക്കപ്പുറം ഇപ്പോൾ സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘം കൂടിയാണ് ബിഎൻഇജിഎ.

ഐതിഹാസിക കർഷക പ്രക്ഷോഭവേളയിൽ നൂറുകണക്കിന് ബിഎൻഇജിഎ പ്രവർത്തകർ പഞ്ചാബിന്റെ വിവിധ മേഖലകളിൽ നിന്നെത്തി പങ്കെടുക്കുകയും ദിവസങ്ങളോളം സമര വോളണ്ടിയർമാർക്ക് സഹായികളായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. സ്ഥിരമായി 25,000ത്തിലധികം പേർ ഈ സംഘത്തിൽ അംഗങ്ങളാണ്.

Check out our other content

Check out other tags:

Most Popular Articles