മുട്ടിലിഴയുന്ന പ്രായത്തിൽ കർഷക സമരത്തിൽ അവർക്കൊപ്പം ദിവസങ്ങളോളം ചിലവഴിച്ച പിഞ്ചുകുഞ്ഞിനെയാണ് ആദ്യം കാണുന്നത് .
നാട്ടിൽ വിക്കി മഹേശ്വരി വന്നപ്പോൾ ചോദിച്ചത് മുഴുവൻ ആ കുഞ്ഞിനെ പറ്റിയാണ് . അവൾക്കുവേണ്ടി വാങ്ങി വെച്ച ചോക്ലേറ്റും ഡോളുമെല്ലാം കയ്യിൽ കൊടുത്തപ്പോൾ വിക്കി പറഞ്ഞത് അവൾ സാധാരണ കുട്ടികളെ പോലെയല്ല പൂക്കളും ചെടികളും കിളികളും ഒക്കെയാണ് അവളുടെ സുഹൃത്തുക്കൾ ,
തീരെ കുഞ്ഞ് പ്രായത്തിൽ ധാരാളം വിത്തുകളും വിളകളും തിരിച്ചറിയുവാൻ അവൾക്ക് കഴിയുമായിരുന്നു . അമർജിത് സഖാവിന് ഒപ്പമുള്ള ദിവസങ്ങളിൽ ഞങ്ങളുടെ സംഭാഷണങ്ങളിലും അവൾ ഉണ്ടായിരുന്നു . എ ഐ വൈ എഫ് ദേശീയ പ്രസിഡൻറ് സുഖജിൻഡർ മഹേശ്വരി യുടെയും കർവീർ ബദനി യുടേയും മകൾ.
നാളെയുടെ പ്രതീക്ഷ ,
