പാർട്ടി കോൺഗ്രസ് വേദിയിൽ സിപിഐക്ക് നന്ദി അറിയിച്ച് പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേശ്.
പലസ്തീൻ, ക്യൂബ ഐക്യ ദാർഢ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കോൺഗ്രസിന് ആശംസകൾ അറിയിച്ച അദ്ദേഹം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ നൽകുന്ന പിന്തുണ ഏറെ വലുതാണെന്ന് പറഞ്ഞു. സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ്കുമാർ എം പി പലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
ക്യൂബക്ക് ഐക്യദാർഢ്യമർപ്പിച്ച് റെഡ് വളണ്ടിയർമാർ വിവ ലാ ക്യൂബ എന്നെഴുതിയ ബാനറുകളുമായി വേദിയിലെത്തി.ഇന്ത്യയിലെ ക്യൂബൻ അംബാസിഡർ ജവാൻ കാർലോസ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംസാരിച്ചു.
