ചരിത്ര നിമിഷം ചണ്ഡീഗഡിൽ:സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് ആവേശകരമായ തുടക്കം

Keralaചരിത്ര നിമിഷം ചണ്ഡീഗഡിൽ:സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് ആവേശകരമായ തുടക്കം

ഹൃദയങ്ങളിൽ പടർന്ന കരുത്തിനെ നെഞ്ചേറ്റാൻ നാടൊന്നാകെ ഒഴുകി എത്തുകയായിരുന്നു. പതിനായിരങ്ങൾ അണിചേരുന്ന റാലിക്കും പൊതു സമ്മേളനത്തോടെയുമാണ് മൊഹാലിയിൽ സിപിഐ പാർട്ടി കോൺഗ്രസിന് തുടക്കമായത്.

ഇരുപത് വർഷങ്ങൾക്ക് ശേഷം പഞ്ചാബിൽ ചേരുന്ന സമ്മേളനം ചരിത്രമാക്കുവാൻ ആവേശത്തോടെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജന സഞ്ചയം എത്തിയത്. പൊതു സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമർജിത് കൗർ, ബിനോയ് വിശ്വം, പല്ലബ്സെൻ ഗുപ്ത, ഡോ. ബാലകൃഷ്ണ കാംഗോ, കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ആനി രാജ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാർ അധ്യക്ഷനായി. നാളെ രാവിലെ സുധാകർ റെഡ്ഡി നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും.

Check out our other content

Check out other tags:

Most Popular Articles