കൊച്ചി: കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രകാരം, ബംഗാൾ ഉൾക്കടലിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ മൂന്ന് ന്യൂനമർദങ്ങൾ രൂപപ്പെടാൻ സാധ്യത. സംസ്ഥാനത്ത് കാലവർഷം പൂർണ്ണമായും പിന്മാറുന്നതിന് മുമ്പ് തന്നെ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട്.
വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് പ്രവചനം. 25ന് ശേഷം മഴ വ്യാപകമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
