കാക്കനാട് – VSNL വഴി നിലംപതിഞ്ഞി മുകളിലേക്ക് പോകുന്ന ഇൻഫോപാർക്കിന്റെ പ്രധാന റോഡ് തകർന്ന അവസ്ഥയിൽ. ഗ്യാസ് ലൈൻ ഇടുന്നതിനിടെ BMBC നിലവാരത്തിൽ നിർമ്മിച്ചിരുന്ന റോഡ് മുഴുവനും കുഴികൾ ആയി മാറിയിരിക്കുകയാണ്
ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ഈ വഴിയിൽ വൻകുഴികൾ അപകടസാധ്യതയും വലിയ യാത്രാ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു.“ഇത്ര പ്രധാനപ്പെട്ട റോഡ് തകർന്നിട്ടും നഗരസഭ കണ്ണടയ്ക്കുകയാണ്,” എന്നാണ് നാട്ടുകാരുടെ പ്രതികരണം.
