എറണാകുളം: വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് മാർച്ച് നടത്തിയ എംപിമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് എ.ഐ.വൈ.എഫ് മാർച്ച് നടത്തി.സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിൽ എഐവൈഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
