മുണ്ടക്കൈ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നിർമ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീട് ഒന്നിന് ₹26,95,000 രൂപ ചെലവെന്ന് റവന്യൂ മന്ത്രി കെ. രാജൻ ഫേസ്ബുക്കിൽ അറിയിച്ചു. ജി.എസ്.ടി, 3–5 വർഷം മെയിന്റനൻസ് ചാർജുകൾ എന്നിവയടക്കം ആണ് ഈ തുക.ടൗണ്‍ഷിപ്പിന്റെ ഹൈലൈറ്റുകൾ:410 വീടുകൾഅങ്കണവാടി, മാർക്കറ്റ്, ആരോഗ്യകേന്ദ്രം, ഫുട്ബോൾ ഗ്രൗണ്ട്, തിയേറ്റർ ഉൾപ്പെടെ സാമൂഹിക സൗകര്യങ്ങൾ11.42 കിലോമീറ്റർ റോഡുകൾ, STP-കൾ, ജലസംഭരണികൾവ്യക്തിഗത വീടുകൾ: RCC ഘടന, കജരിയ ടൈലുകൾ, ആകാശ് പെയിന്റ്, ഗോദ്രേജ് ഹാർഡ്‌വെയർ, UPVC ജനലുകൾCERA ഫിറ്റിങുകൾ, സോളാർ-ഇൻവെർട്ടർ സൗകര്യം, BLDC ഫാനുകൾപൂർണ്ണ ചെലവിനിടയിൽ നിർമ്മാണം ₹22.77 ലക്ഷം, ജിഎസ്ടി ₹3.96 ലക്ഷം ഉൾപ്പെടുന്നു.രാഷ്ട്രീയ-സാമൂഹികമായി വലിയ മാതൃകയായിട്ടാണ് പദ്ധതി അവതരിപ്പിച്ചത്.
