31.8 C
Kerala
Saturday, April 26, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

“മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പോൾസൻ സ്കറിയക്ക് വൻ വരവേൽപ്പ്”

Kerala"മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പോൾസൻ സ്കറിയക്ക് വൻ വരവേൽപ്പ്"

മൂവാറ്റുപുഴ :മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺലിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടേയും പുരോഗമന കലാ സാഹിത്യ സംഘം കൂത്താട്ടുകളം മേഖല കമ്മിറ്റിയുടേയും സഹകരണത്തോടെയാണ് പോൾസന് വരവേൽപ് നൽകിയത്. ഇതോടനുബന്ധിച്ച് ചേർന്ന സ്വീകരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. എം.ജി. സർവ്വകലശാല സിൻഡിക്കേറ്റ് മെമ്പർ പി.ബി. രതീഷ് മുഖ്യപ്രഭാഷണം നടത്തി. പാമ്പാക്കുട ലൈബ്രറി പ്രസിഡന്റ് സി.ടി.ഉലഹന്നാൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ ജോസ് കരിമ്പന, വാർഡ് മെമ്പർ ജിനു സി. ചാണ്ടി, മേഖല സെക്രട്ടറി ജോഷി വർഗീസ്,ഗ്രാമി ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് പി.എസ്.മധുസൂധൻൻ നായർ,വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്ര് പ്രസിഡന്റ് വർഗീസ് പോൾ, അരുൺ ടി.കെ, ജയ്സൺ കക്കാട് എന്നിവർ അനുമോദന പ്രസംഗം നടത്തി. തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഉപഹാരവും ഗ്രന്ഥവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി ,ജോസ് കരിമ്പന എന്നിവർ ചേർന്ന് പോൾസൻ സ്കറിയക്ക് നൽകി. പാമ്പാക്കുട ലൈബ്രറിക്കുവേണ്ടി സി.ടി. ഉലഹന്നാൻ ഷാൾ അണിയിച്ചും, പു.ക.സക്കുവേണ്ടി ജോഷി വർഗീസ് മൊമന്റോ നൽകിയും ആദരിച്ചു. സ്വീകരണത്തിന് പോൾസൻ സ്കറിയ മറുപടി പ്രസംഗം നടത്തി. പോൾസൻ കുടുംബാംഗങ്ങളോടൊത്താണ് സ്വീകരണത്തിന് എത്തിയത്. കാദൽ ദി കോർ എന്ന സിനിമയുടെ കഥക്കാണ് ചലചിത്ര പുരസ്ക്കാരം പോൾസന് ലഭിച്ചത്. കാദൽ ദി.കോർ സിനിമയിൽ അഭിനയിച്ച അനുകുര്യനും സ്വീകരണ ചടങ്ങിനെത്തിയിരുന്നു.


www.primenewsage.com

Check out our other content

Check out other tags:

Most Popular Articles