മൂവാറ്റുപുഴ: സീനിയർ സിറ്റീസൺ ഫ്രണ്ട് വെൽഫയർ അസോസിയേഷൻ മൂവാറ്റുപുഴ മേഖല കൺവെൻഷൻ അയോയിയേഷൻ ജില്ലാ സെക്രട്ടറി പി.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വാസു ആയവന, പി.അർജ്ജുനൻ, കെ.എസ്. സലിം, ജോസ് ജേക്കബ്, പ്രഭാവതി മോഹനൻ,സീതി, കെ.എ.ബേബി, കമലാക്ഷി എന്നിവർ സംസാരിച്ചു. ഏരിയ ട്രഷറർ സി.ആർ. ജനാർദ്ധനൻ സ്വാഗതവും ഏരിയകമ്മിറ്റി മെമ്പർ സി.കെ.ഉണ്ണി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.എൻ. മോഹനൻ ( പ്രസിഡന്റ് ) , അയ്യപ്പൻ മാസ്റ്റർ, കെ.എസ്.സലിം ( വൈസ് പ്രസിഡന്റുമാർ), എം.ആർ. പ്രഭാകരൻ ( സെക്രട്ടറി), കെ.കെ. വാസു, യു.പി.വർക്കി ( ജോയിന്റ് സെക്രട്ടറിമാർ), സി.ആർ. ജനാർദ്ദനൻ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
