സി പി ഐ എം സൗത്ത് ലോക്കൽ കമ്മിറ്റി പി ഡ ബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞു വെച്ചു .

Keralaസി പി ഐ എം സൗത്ത് ലോക്കൽ കമ്മിറ്റി പി ഡ ബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയറെ...

മൂവാറ്റുപുഴ : കാൽനട യാത്രക്കാർക്ക് പോലും
സഞ്ചരിക്കാൻകഴിയാത്ത അവസ്ഥയിലാണ് ഇന്ന്
കിഴക്കേക്കര ആശ്രമം റോഡ്.ഈ റോഡിന് പണം അനുവദിച്ചിട്ടുള്ളതായി രണ്ടുവർഷം മുമ്പ് എംഎൽഎ പ്രഖ്യാപിച്ചതാണ്.പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല.

റോഡിലെ കുഴികൾ അടയ്ക്കാൻ
അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്
സിപിഐഎം സൗത്ത് ലോക്കൽ
കമ്മിറ്റി നേതൃത്വത്തിൽ PWD അസിസ്റ്റൻറ്
എക്സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞുവച്ചു.

തുടർന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ
സ്ഥലത്ത് വരുത്തി റോഡിന്റെ ശോചനീയാവസ്ഥ പൊതുസമൂഹത്തിന്റെ മുന്നിൽ നിർത്തി നേരിട്ട് ബോധ്യപ്പെടുത്തി.


താൽക്കാലികമായി കുഴിയടച്ച്
കണ്ണിൽ പൊടിയിടുന്ന സമീപനമാണ്
ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായിരുന്നത്.റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എംഎൽഎ
ഇടപെടുന്നില്ല.പ്രഖ്യാപനം പതിവുപോലെ
ഫ്ലക്സ് ബോർഡിൽ മാത്രം.

ടൗണിൽ ബ്ലോക്ക്
ഉണ്ടാവുമ്പോൾ വാഹനങ്ങൾ
വഴി തിരിച്ചുവിടുന്നത് ചാലിക്കടവ്
പാലം വഴി കിഴക്കേക്കര ആശ്രമം
റോഡിലൂടെയാണ്
500 ലധികം കുട്ടികൾ പഠിക്കുന്ന
കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിലേക്കും
രണ്ട് ആശുപത്രികളിലേക്കും ഉള്ള
പ്രധാന റോഡുകളിൽ ഒന്നാണിത്. അടിയന്തരമായി നാളെ തന്നെ
റോഡിലെ കുഴികൾ അടച്ച്
ശാശ്വത പരിഹാരം കാണുമെന്ന്
പി ഡബ്ല്യു ഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ
ഉറപ്പു നൽകിയതിനെ തുടർന്ന് സമരം
അവസാനിപ്പിച്ചു..

സിപിഐഎം ഏരിയ കമ്മിറ്റിയംഗങ്ങളായ
സജി ജോർജ്, സി കെ സോമൻ
ലോക്കൽ സെക്രട്ടറി പി എം ഇബ്രാഹിം,
മുൻസിപ്പൽ കൗൺസിൽമാരായ
കെ ജി അനിൽകുമാർ, വി എ ജാഫർ സാദിഖ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ
എൻ ജി ലാലു, എം യു ബിനുമോൻ,
ബ്രാഞ്ച് സെക്രട്ടറിമാരായ പി വി ലിനേഷ്,
സി എസ് നിസാർ തുടങ്ങിയവർ പങ്കെടുത്തു.


Check out our other content

Check out other tags:

Most Popular Articles