വയനാട്ടിൽ രണ്ടിടത്ത് വൻഉരുൾപൊട്ടൽ, നിരവധി ആളുകൾ കുടുങ്ങി, ഏഴുപേർ മരിച്ചതായി റിപ്പോർട്ട്, കോഴിക്കോടും ഉരുൾപൊട്ടൽ. സംസ്ഥാനത്ത്ക നത്ത മഴയിൽ പരക്കെ നാഷനഷ്ടം. വയനാട്ടിൽ രണ്ടിടത്ത് ഉരുൾ പൊട്ടലുണ്ടായി. മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലുമാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്.
കനത്ത മഴയ്ക്കിടെ പുലർച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്കൂളിനു സമീപവും ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. ഉരുൾപൊട്ടലിൽ ഏഴുപേർ മരിച്ചതായാണ്റിപ്പോർട്ടുകൾ. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രാവിലെ ആറു മണിയോടെ മൂന്നാമതുംഉരുൾപൊട്ടലുണ്ടായതായിട്ടാണ് റിപ്പോർട്ട്. ചൂരൽമലയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. മേപ്പാടിയും മുണ്ടക്കൈയും ചൂരൽമലയും ഉൾപ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരൽമല- മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതോടെ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിച്ചേരുന്നതും ദുഷ്കരമായി. ദുരിതാശ്വാസ ക്യാമ്ബ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്കൂൾ മുങ്ങി. ഉരുൾപൊട്ടലിൽ നിരവധി പേർ അകപ്പെട്ടതായിട്ടാണ് വിവരം. ചൂരൽമലയിൽ മണ്ണിടിച്ചിൽഉണ്ടായതായും റിപ്പോർട്ടുണ്ട്.സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധികോഴിക്കാട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയിൽ ഒട്ടേറെ വീടുകളും കടകളും തകർന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പുഴകളിൽ ജലനിരപ്പുയരുന്നു. ഫയർഫോഴ്സ്, എൻഡിആർഎഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്ടർ സഹായവും കേരളം തേടിയിട്ടുണ്ട്. സുലൂരിൽ നിന്നുള്ള ഹെലികോപ്ടർ വയനാട്ടിലേക്കെത്തും.
