26.8 C
Kerala
Friday, April 25, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

പാകിസ്താനെ ഏഴ് വിക്കറ്റിന്‌ തകര്‍ത്ത് ഇന്ത്യൻ പട; ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം.

Sportsപാകിസ്താനെ ഏഴ് വിക്കറ്റിന്‌ തകര്‍ത്ത് ഇന്ത്യൻ പട; ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം.

ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ടി20 ടൂർണമെന്റില്‍ ഇന്ത്യൻ വനിതകള്‍ക്ക് ഗംഭീര തുടക്കം. ഗ്രൂപ്പ് എ-യിലെ മത്സരത്തില്‍ ഇന്ത്യ പാകിസ്താൻ വനിതകളെ തോല്‍പ്പിച്ചാണ് ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കേ അനായാസ ജയം നേടി. സ്കോർ: പാകിസ്താൻ-108/10 (19.2 ഓവർ). ഇന്ത്യ-109/3 (14.1 ഓവർ).

പാകിസ്താൻ ഉയർത്തിയ 109 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം കൈപ്പിടിയിലെത്തിച്ചത്. 31 പന്തില്‍ ഒൻപത് ഫോറുകള്‍ ചേർത്ത് സ്മൃതി നേടിയ 45 റണ്‍സ് ഇന്ത്യൻ ഇന്നിങ്സില്‍ നിർണായകമായി. പത്താം ഓവറില്‍ സയിദ അറൂബ് ഷായാണ് സ്മൃതിയെ മടക്കിയത്.

ഷഫാലി വർമ 29 പന്തില്‍നിന്ന് 40 റണ്‍സ് നേടി. ഒരു സിക്സും ആറ് ഫോറും ചേർന്നതാണ് ഷഫാലിയുടെ ഇന്നിങ്സ്. 12-ാം ഓവറില്‍ വീണ്ടുമെത്തിയ അറൂബ് ഷായ്ക്ക് തന്നെയാണ് വിക്കറ്റ്. ഷഫാലിയും സ്മൃതിയും ചേർന്ന് ഒന്നാം വിക്കറ്റില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ദയാലൻ ഹേമലതയും (11 പന്തില്‍ 14) റണ്‍സ് നേടി പുറത്തായി. നഷ്റ സന്ധുവിനാണ് വിക്കറ്റ്. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (11 പന്തില്‍ 5) ജെമീമ റോഡ്രിഗസും (3 പന്തില്‍ 3) ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

മൂന്ന് വിക്കറ്റുകള്‍ നേടിയ ദീപ്തി ശർമയും രണ്ട് വീതം വിക്കറ്റുകളുമായി ശ്രേയങ്ക പാട്ടീലും പൂജ വസ്ത്രകാറും രേണുക സിങ്ങും ചേർന്നാണ് നേരത്തേ പാകിസ്താനെ ഓവർ പൂർത്തിയാക്കാനാവാതെ ഒതുക്കിയത്. സിദ്ര അമീൻ (35 പന്തില്‍ 25), ഫാത്തിമ സന (16 പന്തില്‍ 22), തൂബ ഹസൻ (19 പന്തില്‍ 22), വിക്കറ്റ് കീപ്പർ മുനീബ അലി (11 പന്തില്‍ 11) എന്നിവർ മാത്രമേ പാക് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ഇറം ജാവേദ്, നഷ്റ സന്ധു,

സാദിയ ഇഖ്ബാല്‍ എന്നിവർ പൂജ്യത്തിന് പുറത്തായി. ഗുല്‍ ഫിറോസ (5), ആലിയ റിയാസ് (6), ക്യാപ്റ്റൻ നിദ ദർ (8), സയിദ അറൂബ് ഷാ (2) എന്നിങ്ങനെയാണ് മറ്റു സമ്ബാദ്യങ്ങള്‍.

നാലോവറില്‍ 20 റണ്‍സ് വഴങ്ങിയാണ് ദീപ്തി മൂന്ന് വിക്കറ്റ് നേടിയത്. ഇതോടെ ദീപ്തി ശർമ നേടിയ അന്താരാഷ്ട്ര വിക്കറ്റുകളുടെ എണ്ണം 250 ആയി. രേണുക സിങ് നാലോവറില്‍ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. 3.2 ഓവറില്‍ 14 റണ്‍സ് വിട്ടുനല്‍കിയാണ് ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റ് നേടിയത്. ആലിയ റിയാസിനെ പുറത്താക്കി ശ്രേയങ്ക ഏഷ്യാകപ്പിലെ കന്നി വിക്കറ്റ് നേട്ടം ആഘോഷമാക്കി.

Check out our other content

Check out other tags:

Most Popular Articles