കൊച്ചി: ഗുഡ്‌സ് ട്രെയിനിൽ കയറിയ 17-കാരൻ ഷോക്കേറ്റ് മരണം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്

Keralaകൊച്ചി: ഗുഡ്‌സ് ട്രെയിനിൽ കയറിയ 17-കാരൻ ഷോക്കേറ്റ് മരണം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17-കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കൊച്ചി ഇടപ്പള്ളി സ്വദേശി ആന്റണി ജോസാണ് മരിച്ചത്.

സംഭവ സമയത്ത് ആന്റണിയ്‌ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്ത പൊലീസ്, ആന്റണി ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടമുണ്ടായതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കൂട്ടുകാരന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും കൂട്ടരും. ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിന് മറുവശത്തേക്ക് കടന്നു. മറുവശത്തേക്ക് ഇറങ്ങാനായി ട്രെയിനിന്റെ കോണിയിലൂടെ കയറിയ ആന്റണി, വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് തെറിച്ച്‌ വീഴുകയായിരുന്നു. 85 ശതമാനത്തോളം പൊള്ളലേറ്റ ആന്റണിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…

Check out our other content

Check out other tags:

Most Popular Articles