
കൊച്ചി: കൊച്ചി കോർപ്പറേഷന്റെയും സെന്റ് തെരേസാസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പഖ്വാഡയുടെ ഭാഗമായി ‘ക്ലീൻ കൊച്ചി’ വാക്കത്തണ്‍ സംഘടിപ്പിച്ചു. കോളേജില്‍ നിന്ന് ആരംഭിച്ച വാക്കത്തണ്‍ പ്രൊവിൻഷ്യൽ സൂപീരിയർ ആൻഡ് മാനേജർ ഡോ. സിസ്റ്റർ വിനീത, ഡിവിഷൻ കൗണ്‍സിലർ മനു ജേക്കബ്, അർജുനാ അവാർഡ് ജേതാവ് ടോം ജോസഫ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
വാക്കത്തണിൽ സേക്രഡ് ഹാർട്ട്, ലാ കോളജ്, മഹാരാജാസ്, സെന്റ് ആല്‍ബർട്ട്സ് എന്നീ കോളേജുകളിലെ വളണ്ടിയേഴ്സും പങ്കെടുത്തു. സെന്റ് തെരേസാസ് കോളേജിലെ എക്സ്റ്റൻഷൻ കോഡിനേറ്റർ ജോഷി വർഗീസ് ചടങ്ങിൽ സംസാരിച്ചു, വാക്കത്തണ്‍ പരിപാടിക്ക് ഉത്സാഹഭരിതമായ തുടക്കം നൽകി.
