കൊച്ചി: കേരളത്തിന്റെ പ്രശസ്ത നാടകവേദിയായ കലാനിലയം ഇനി ഏരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലേക്ക്. ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ, കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സോഹൻ റോയിയും ചേർന്ന് കരാറിൽ ഒപ്പുവച്ചു.