
മലയാള സിനിമാ നടന്മാരുടെ സംഘടനയായ ‘അമ്മ’ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്)യിൽ ഇടവേള ബാബു 25 വർഷമായി ഇടവേളകളില്ലാതെ പ്രവർത്തിച്ചുവരുന്നു.
ഇന്നസെന്റും മോഹൻലാലും പ്രസിഡന്റുമാരായി വന്നപ്പോഴും, ജനറൽ സെക്രട്ടറി സ്ഥാനത്ത് ബാബു തന്നെയായിരുന്നു. അവിടേക്കുള്ള സമർപ്പണം, നൈപുണ്യം, അനശ്വരമായ സേവനങ്ങൾ ‘അമ്മ’യുടെ ശക്തി ആയിരുന്നു. ബാബുവിന്റെ 25 വർഷത്തെ പ്രവർത്തനവും സംഘടനയുടെ വളർച്ചയും അഭിനന്ദനാർഹമാണ്.
പേരില്‍ മാത്രം ഇടവേള: ‘അമ്മ’യ്ക്ക് വേണ്ടി ഇടവേളയില്ലാതെ പ്രവര്‍ത്തിച്ച ഇടവേള ബാബു പിന്‍മാറുന്നു
മലയാള സിനിമാ നടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 25 വര്‍ഷമായി ഇടവേളയില്ലാതെ സേവനം അനുഷ്ഠിച്ചിരുന്ന ഇടവേള ബാബു, ഈ സ്ഥാനത്ത് നിന്നും പിന്‍മാറുകയാണ്. ആ സ്ഥാനത്തേക്ക് നടന്‍ സിദ്ധീഖ് കടന്നു വന്നു.
ഇടവേള ബാബു തന്റെ കാലയളവില്‍ ‘അമ്മ’യെ നയിക്കാന്‍ ധാരാളം വെല്ലുവിളികളും വേദനകളും നേരിടേണ്ടിവന്നതായാണ് പറയുന്നത്. “ഞാന്‍ ചെയ്‌ത കാര്യങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തിരിച്ചറിയണെമെന്ന ഉദ്ദേശ്യത്തോടാണ് ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്,” എന്ന് ഇടവേള ബാബു വ്യക്തമാക്കി. “കാല്‍ നൂറ്റാണ്ട് ചെറിയൊരു കാലയളവല്ല. 25 വര്‍ഷം മുമ്പുള്ള വയസ്സല്ല എന്റെത്. സ്വാഭാവികമായും എന്റെ ചിന്തകള്‍ക്കും മാറ്റമുണ്ട്. മാറ്റം അനിവാര്യമാണ്. പുതിയ തലമുറ വരണം. ഞാന്‍ മാറിയില്ലെങ്കില്‍ ഈ വണ്ടി ഇങ്ങനെ തന്നെ ഓടും. എല്ലാം ബാബു ചെയ്തോളും എന്ന തോന്നല്‍ അപടകരമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
