വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് ആശ്വാസ വാർത്ത. വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകള്‍ ഏർപ്പെടുത്തി കെഎസ്‌ആർടിസി.
ഓൺലൈൻ റിസർവേഷൻ സൗകര്യം www.onlineksrtcswift.com വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു.
കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്ബാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും 5 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്ബാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ നിന്നും ബസ് കോഴിക്കോടേക്ക് പുറപ്പെടുക രാവിലെ 3:45, 4:45, 5:45 എന്നീ സമയങ്ങളിലാണ്. നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെടുക രാത്രി 7:10, 9:10, 11:10 എന്നീ സമയങ്ങളിലായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി കോഴിക്കോട് – 0495-2723796, എറണാകുളം – 0484-2372033 നമ്ബറുകളിൽ ബന്ധപ്പെടാം.