യുവത്വം നയിക്കും; എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

Keralaയുവത്വം നയിക്കും; എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ സാന്നിധ്യത്തില്‍ ഞായറാഴ്ച ചേർന്ന പാർട്ടിയുടെ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

സി എൻ മോഹനൻ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

ജില്ലാ സെക്രട്ടേറിയറ്റിലേക്ക് രണ്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. കെ എസ് അരുണ്‍ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ്‌ പുതുതായി സെക്രട്ടേറിയറ്റില്‍ ഇടംനേടിയത്. എസ് സതീഷ്, എം പി പത്രോസ്, പി ആർ മുരളീധരൻ, ജോണ്‍ ഫെർണാണ്ടസ്, കെ എൻ ഉണ്ണികൃഷ്‌ണൻ, സി കെ പരീത്, സി ബി ദേവദർശനൻ, ആർ അനില്‍കുമാർ, ടി സി ഷിബു, പുഷ്‌പദാസ് എന്നിവരാണ് മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

Check out our other content

Check out other tags:

Most Popular Articles