മണ്ണൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Keralaമണ്ണൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂർ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മണ്ണൂർ വ്യാപാരഭവനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ്, ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്റർ, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.

വനിതാ വിങ് പ്രസിഡന്റ് ജെസ്മി ജോസഫ് സ്വാഗതം പറഞ്ഞു. മണ്ണൂർ യൂണിറ്റ് പ്രസിഡന്റ് വിനോയ് സ്കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ വിങ് പ്രസിഡന്റ് ജയ പീറ്റർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെന്റൽ വിഭാഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. വി. ജോയ് നിർവഹിച്ചു.

യൂണിറ്റ് സെക്രട്ടറി ബേസിൽ ജേക്കബ്, ജില്ലാ ട്രഷറർ ലിഷ ജിബി എന്നിവർ ആശംസകൾ നേർന്നു.

ക്യാമ്പിൽ ജനറൽ മെഡിസിൻ, ഡെന്റൽ പരിശോധനകൾ എന്നിവ സൗജന്യമായി നടത്തി. ആദ്യം രജിസ്റ്റർ ചെയ്ത 70 പേർക്ക് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, എസ്‌.ജി.പി.ടി പരിശോധനകളും ആദ്യം ബുക്ക് ചെയ്ത 30 പേർക്ക് ഡിജിറ്റൽ ഇ.സി.ജി, എക്കോ സ്ക്രീനിങ് പരിശോധനകളും നൽകി.

പ്രദേശത്തെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് സൗജന്യ പരിശോധനാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി.

Check out our other content

Check out other tags:

Most Popular Articles