മൂവാറ്റുപുഴ : പെരിയാർ വാലി പുറമ്പോക്കിൽ ദീർഘകാലമായി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ അറിയിച്ചു.
ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലാണ് പെരിയാർവാലി കനാൽ നിർമാണം പൂർത്തീകരിച്ചത് 50 വർഷക്കാലമായി കനാൽ ഓരത്ത് ജീവിക്കുന്നവർ ഉൾപ്പെടെ പട്ടയം ഇല്ലാത്തതിനാൽ അർഹമായ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമിക്കാൻ പോലും സാധ്യമാകാത്ത അവസ്ഥയിലാണ് ഇത് പരിഗണിച്ചുകൊണ്ട് ഭൂരഹിതരായ ജനങ്ങൾക്ക് പട്ടയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഭൂരഹിതരുടെ യോഗം ചേർന്ന് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിച്ചു കൊണ്ടുള്ള ഉന്നത തലയോഗം മെയ് മാസത്തിൽ തന്നെ ചേരുമെന്നും അർഹരായ ഭൂരഹിതർക്ക് അടിയന്തരമായി പട്ടയം നൽകുവാനുള്ള നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.