ഹൃദയാഘാതത്തിൽ മരിച്ച അബ്ദുൾ ജലാലിന്റെ കുടുംബത്തിന് പുതിയ വീട്; താക്കോൽദാനം മന്ത്രി കെ. രാജൻ നിർവഹിച്ചു

Keralaഹൃദയാഘാതത്തിൽ മരിച്ച അബ്ദുൾ ജലാലിന്റെ കുടുംബത്തിന് പുതിയ വീട്; താക്കോൽദാനം മന്ത്രി കെ. രാജൻ നിർവഹിച്ചു

കിഴക്കമ്പലം: നെച്ചിക്കാട്ടുപറമ്പിൽ ഹൃദയാഘാതം മൂലം അന്തരിച്ച അബ്ദുൾ ജലാലിൻ്റെ കുടുംബത്തിന് വേണ്ടി CPI കിഴക്കമ്പലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കി നൽകപ്പെട്ടു.

മെയ് 2ന് വൈകിട്ട് 2 മണിക്ക് നടന്ന താക്കോൽദാന ചടങ്ങിൽ ബഹു. റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ താക്കോൽദാനം നിർവഹിച്ചു. CPI ലോക്കൽ സെക്രട്ടറി ശ്രീ. കെ. എ. അലിയാർ അദ്ധ്യക്ഷത വഹിച്ചു.ശ്രീ. കെ. പി. ഏലിയാസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സിപിഐ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി എം പി ജോസഫ്, ജില്ലാ കമ്മിറ്റിയംഗം കിഷിത ജോർജ്, ലോക്കൽ കമ്മിറ്റി അംഗം വിൽസൺ വർഗീസ് മറ്റ് സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തു.

Check out our other content

Check out other tags:

Most Popular Articles