Prime News Age, Author at Prime News Age https://primenewsage.com/author/basil/ Fri, 09 Jan 2026 09:10:15 +0000 en-US hourly 1 https://wordpress.org/?v=6.9 സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാതാക്കും – അടുത്ത അധ്യയന വർഷം മുതൽ പരിഷ്കാരങ്ങൾ https://primenewsage.com/2026/01/09/prime-news-2/ Fri, 09 Jan 2026 09:10:13 +0000 https://primenewsage.com/?p=4803 സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി സർക്കാർ. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനും ക്ലാസ് മുറികളിലെ ‘ബാക്ക് ബെഞ്ചർ’ സംസ്കാരം ഇല്ലാതാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ കരട് റിപ്പോർട്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അംഗീകാരം നൽകി.അടുത്ത അധ്യയന വർഷം മുതൽ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.വിദ്യാർത്ഥികളുടെ ശാരീരിക-മാനസിക ആരോഗ്യം, പഠന രീതി, ക്ലാസ് മുറിയിലെ പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ. നിലവിൽ കുട്ടികൾ വഹിക്കുന്ന അമിതഭാരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന […]

The post സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാതാക്കും – അടുത്ത അധ്യയന വർഷം മുതൽ പരിഷ്കാരങ്ങൾ appeared first on Prime News Age.

]]>
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി സർക്കാർ. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനും ക്ലാസ് മുറികളിലെ ‘ബാക്ക് ബെഞ്ചർ’ സംസ്കാരം ഇല്ലാതാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ കരട് റിപ്പോർട്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അംഗീകാരം നൽകി.
അടുത്ത അധ്യയന വർഷം മുതൽ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.
വിദ്യാർത്ഥികളുടെ ശാരീരിക-മാനസിക ആരോഗ്യം, പഠന രീതി, ക്ലാസ് മുറിയിലെ പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ. നിലവിൽ കുട്ടികൾ വഹിക്കുന്ന അമിതഭാരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെടൽ.


📌 പ്രധാന നിർദ്ദേശങ്ങൾ
സ്കൂൾ ബാഗിന്റെ ഭാരം പരമാവധി കുറയ്ക്കുന്ന പഠനക്രമം
ഒരേ ദിവസം പഠിപ്പിക്കുന്ന വിഷയങ്ങളുടെ എണ്ണം നിയന്ത്രിക്കൽ
ക്ലാസ് മുറികളിൽ ബാക്ക് ബെഞ്ച് സംവിധാനം ഒഴിവാക്കി സമവായ പഠനാന്തരീക്ഷം
കുട്ടികളെ സജീവമായി ഉൾപ്പെടുത്തുന്ന ഇരിപ്പിട ക്രമീകരണങ്ങൾ
പഠന സാമഗ്രികൾ സ്കൂളിൽ തന്നെ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ


🧒 കുട്ടികളുടെ ആരോഗ്യവും പഠന നിലവാരവും മുൻനിർത്തി
പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതോടെ കുട്ടികൾക്ക് ക്ലാസ് മുറികളിൽ കൂടുതൽ പങ്കാളിത്തം, സമാന അവസരങ്ങൾ, ഭാരമില്ലാത്ത പഠനാന്തരീക്ഷം എന്നിവ ഉറപ്പാക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.


🗣 പൊതുജനാഭിപ്രായം തേടും
കരട് റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും, അഭിപ്രായങ്ങൾ അറിയിക്കാൻ അവസരം നൽകുകയും ചെയ്യും. ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനങ്ങൾ.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ കുട്ടികേന്ദ്രിതമായ പഠനരീതിക്ക് പുതിയ ദിശ നൽകുന്ന പരിഷ്കാരങ്ങളായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

The post സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാതാക്കും – അടുത്ത അധ്യയന വർഷം മുതൽ പരിഷ്കാരങ്ങൾ appeared first on Prime News Age.

]]>
മന്ത്രവാദ പ്രവർത്തനങ്ങൾ തടയാൻ പ്രത്യേക സെൽ പരിഗണിക്കണം – ഹൈക്കോടതി https://primenewsage.com/2026/01/08/prime-news/ Thu, 08 Jan 2026 07:08:37 +0000 https://primenewsage.com/?p=4798 മന്ത്രവാദ, ആഭിചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണ നടപടികൾ തുടരുന്നതിനൊപ്പം, നിലവിൽ ലഭിക്കുന്ന പരാതികൾ ഇപ്പോഴുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ പ്രത്യേക സെൽ രൂപീകരിക്കണമെന്ന് സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പുതിയ നിയമനിർമാണ നടപടികൾ നീളുന്ന സാഹചര്യം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. നിയമനിർമാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.2019ൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ […]

The post മന്ത്രവാദ പ്രവർത്തനങ്ങൾ തടയാൻ പ്രത്യേക സെൽ പരിഗണിക്കണം – ഹൈക്കോടതി appeared first on Prime News Age.

]]>
മന്ത്രവാദ, ആഭിചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണ നടപടികൾ തുടരുന്നതിനൊപ്പം, നിലവിൽ ലഭിക്കുന്ന പരാതികൾ ഇപ്പോഴുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ പ്രത്യേക സെൽ രൂപീകരിക്കണമെന്ന് സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.


പുതിയ നിയമനിർമാണ നടപടികൾ നീളുന്ന സാഹചര്യം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. നിയമനിർമാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
2019ൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ മന്ത്രവാദ–ആഭിചാര പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പ്രത്യേക നിയമം ശിപാർശ ചെയ്തിരുന്നുവെങ്കിലും, 2023ൽ സർക്കാർ അതിനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിരുന്നു.

ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് മഹാരാഷ്ട്ര, കർണാടക മാതൃകയിലുള്ള അന്ധവിശ്വാസ വിരുദ്ധ നിയമമാണ് ഇപ്പോൾ സർക്കാർ പരിഗണിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കായി വിദഗ്ധ സമിതി മൂന്നു തവണ യോഗം ചേർന്നതായും, സർക്കാർ വകുപ്പുകളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും അഭിപ്രായം തേടേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിയമോപദേശം ആവശ്യമായതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവും സർക്കാർ മുന്നോട്ടുവച്ചു.


എന്നാൽ, വർഷങ്ങളായി അഭിപ്രായ രൂപവത്കരണവും സമിതി നിയോഗവും മാത്രമാണ് നടക്കുന്നതെന്നും, ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തുടരുന്നതായും കോടതി വിമർശിച്ചു.
ഈ സാഹചര്യത്തിലാണ് ഭാരതീയ ന്യായ സംഹിത, ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് ഉൾപ്പെടെയുള്ള നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സെൽ രൂപീകരിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.

The post മന്ത്രവാദ പ്രവർത്തനങ്ങൾ തടയാൻ പ്രത്യേക സെൽ പരിഗണിക്കണം – ഹൈക്കോടതി appeared first on Prime News Age.

]]>
രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് 21 വരെ നീട്ടി https://primenewsage.com/2026/01/07/%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf/ Wed, 07 Jan 2026 07:54:08 +0000 https://primenewsage.com/?p=4795 ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് പാടില്ലെന്ന ഇടക്കാല ഉത്തരവ് കോടതി തുടർന്നത്. അതേസമയം, കേസിലെ പരാതിക്കാരിയെ മുൻകൂർ ജാമ്യാപേക്ഷയില്‍ കക്ഷിയായി ചേര്‍ക്കാനും ഹൈക്കോടതി അനുമതി നല്‍കി. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരാതിക്കാരിയുടെ അപേക്ഷ അംഗീകരിച്ചത്. 🔴 പരാതിക്കാരിക്ക് മറുപടി സത്യവാങ്മൂലം നല്‍കാൻ രണ്ടാഴ്ച സമയം🔴 ഗുരുതര കുറ്റങ്ങൾ: ബലാത്സംഗം, വിവാഹവാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് […]

The post രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് 21 വരെ നീട്ടി appeared first on Prime News Age.

]]>
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് പാടില്ലെന്ന ഇടക്കാല ഉത്തരവ് കോടതി തുടർന്നത്.


അതേസമയം, കേസിലെ പരാതിക്കാരിയെ മുൻകൂർ ജാമ്യാപേക്ഷയില്‍ കക്ഷിയായി ചേര്‍ക്കാനും ഹൈക്കോടതി അനുമതി നല്‍കി. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരാതിക്കാരിയുടെ അപേക്ഷ അംഗീകരിച്ചത്.


🔴 പരാതിക്കാരിക്ക് മറുപടി സത്യവാങ്മൂലം നല്‍കാൻ രണ്ടാഴ്ച സമയം
🔴 ഗുരുതര കുറ്റങ്ങൾ: ബലാത്സംഗം, വിവാഹവാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍
🔴 മുൻകൂർ ജാമ്യഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

The post രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് 21 വരെ നീട്ടി appeared first on Prime News Age.

]]>
ഗോമാതാവിന്റെ പേരിൽ രാഷ്ട്രീയം, ബീഫ് കയറ്റുമതിയിൽ മുന്നിൽ യുപി’; ബിജെപി വഞ്ചന പുറത്ത് https://primenewsage.com/2026/01/03/prime-news-age-03-26/ Sat, 03 Jan 2026 05:34:56 +0000 https://primenewsage.com/?p=4792 ബീഫ് കയറ്റുമതിയിൽ ലോകത്ത് ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇടം നേടി ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം ഏകദേശം 3.8 ബില്യൺ ഡോളർ (ഏകദേശം 34,177 കോടി രൂപ) വിദേശനാണ്യമാണ് ഇന്ത്യ ബീഫ് കയറ്റുമതിയിലൂടെ സമ്പാദിക്കുന്നത്.ഇന്ത്യയിൽ ബീഫ് ഒരു ചൂടേറിയ രാഷ്ട്രീയ വിഷയമായിരിക്കെ, ഈ കണക്കുകൾ വലിയ വൈരുധ്യമാണ് പുറത്തുകൊണ്ടുവരുന്നത്.അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണം വരെ ബീഫ് ആണോയെന്ന് പരിശോധിച്ച് ആളുകളെ ആക്രമിക്കുന്ന ഉത്തരേന്ത്യ തന്നെയാണ് ബീഫ് കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. […]

The post ഗോമാതാവിന്റെ പേരിൽ രാഷ്ട്രീയം, ബീഫ് കയറ്റുമതിയിൽ മുന്നിൽ യുപി’; ബിജെപി വഞ്ചന പുറത്ത് appeared first on Prime News Age.

]]>
ബീഫ് കയറ്റുമതിയിൽ ലോകത്ത് ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇടം നേടി ഇന്ത്യ.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം ഏകദേശം 3.8 ബില്യൺ ഡോളർ (ഏകദേശം 34,177 കോടി രൂപ) വിദേശനാണ്യമാണ് ഇന്ത്യ ബീഫ് കയറ്റുമതിയിലൂടെ സമ്പാദിക്കുന്നത്.
ഇന്ത്യയിൽ ബീഫ് ഒരു ചൂടേറിയ രാഷ്ട്രീയ വിഷയമായിരിക്കെ, ഈ കണക്കുകൾ വലിയ വൈരുധ്യമാണ് പുറത്തുകൊണ്ടുവരുന്നത്.
അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണം വരെ ബീഫ് ആണോയെന്ന് പരിശോധിച്ച് ആളുകളെ ആക്രമിക്കുന്ന ഉത്തരേന്ത്യ തന്നെയാണ് ബീഫ് കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത.

കണക്കുകൾ പ്രകാരം, ഇന്ത്യയിലെ മൊത്തം ബീഫ് കയറ്റുമതിയുടെ ഏകദേശം 60 ശതമാനവും ഉത്തർപ്രദേശിൽ നിന്നാണ്.
‘ഗോസംരക്ഷണം’ എന്ന പേരിന്റെ മറവിൽ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഓരോ വർഷവും ശതകോടികൾ ബീഫ് കയറ്റുമതിയിലൂടെ സമ്പാദിക്കുന്ന സംസ്ഥാനമാണ്.

ഗോമാതാവിന്റെ പേരിൽ രാഷ്ട്രീയ പ്രചാരണം നടത്തി സമൂഹത്തെ വിഭജിക്കുന്ന ബിജെപിയുടെ നിലപാടുകളും, അതേസമയം ബീഫ് കയറ്റുമതിയിൽ നിന്നുള്ള വൻ സാമ്പത്തിക നേട്ടങ്ങളും തമ്മിലുള്ള ഈ ഇരട്ടത്താപ്പ് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

The post ഗോമാതാവിന്റെ പേരിൽ രാഷ്ട്രീയം, ബീഫ് കയറ്റുമതിയിൽ മുന്നിൽ യുപി’; ബിജെപി വഞ്ചന പുറത്ത് appeared first on Prime News Age.

]]>
കേന്ദ്രസർക്കാരിന്റെ പുതുവത്സര സമ്മാനം; പാചകവാതക വില കൂട്ടി https://primenewsage.com/2026/01/02/primenewsage/ Fri, 02 Jan 2026 03:57:01 +0000 https://primenewsage.com/?p=4789 വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചു ഇരുട്ടടി ആഗോള എണ്ണവില കുറഞ്ഞുനിൽക്കുമ്പോൾ പുതുവത്സര ദിനത്തിൽ സാധാരണക്കാർക്ക് തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോയുള്ള വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപയാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. പുതുക്കിയ വില ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. വില വർധനയോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1,698 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 1,730 രൂപയും കോഴിക്കോട് 1,719 […]

The post കേന്ദ്രസർക്കാരിന്റെ പുതുവത്സര സമ്മാനം; പാചകവാതക വില കൂട്ടി appeared first on Prime News Age.

]]>
വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചു ഇരുട്ടടി ആഗോള എണ്ണവില കുറഞ്ഞുനിൽക്കുമ്പോൾ

പുതുവത്സര ദിനത്തിൽ സാധാരണക്കാർക്ക് തിരിച്ചടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോയുള്ള വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപയാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. പുതുക്കിയ വില ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

വില വർധനയോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1,698 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 1,730 രൂപയും കോഴിക്കോട് 1,719 രൂപയുമാണ് പുതിയ നിരക്ക്. ഡൽഹിയിൽ വില 1,691 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ഓരോ മാസവും പൊതുമേഖലാ എണ്ണ കമ്പനികൾ വില പരിഷ്കരിക്കുന്നത്. ഡിസംബറിൽ വാണിജ്യ സിലിണ്ടറുകൾക്ക് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പുതുവർഷത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില ഉയർന്നത് ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമാകുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.

The post കേന്ദ്രസർക്കാരിന്റെ പുതുവത്സര സമ്മാനം; പാചകവാതക വില കൂട്ടി appeared first on Prime News Age.

]]>
“സിപിഐ ‘ചതിയൻ ചന്തു’ ആണെന്ന നിലപാടിനോട് യോജിപ്പില്ല; വെള്ളാപ്പള്ളിയെ തള്ളി എം.വി. ഗോവിന്ദൻ” https://primenewsage.com/2026/01/01/prime-news-age01-26/ Thu, 01 Jan 2026 13:12:20 +0000 https://primenewsage.com/?p=4785 സിപിഐ – സിപിഐഎം ബന്ധം ശക്തമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സിപിഐയെ ‘ചതിയൻ ചന്തു’ എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തോട് സിപിഐഎം യോജിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.സിപിഐയും സിപിഐഎമ്മും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും, മതനിരപേക്ഷ നിലപാടുകളോട് സിപിഐഎമ്മിന് യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.മതനിരപേക്ഷ നിലപാടിൽ നിന്നു വ്യതിചലിച്ച് എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

The post “സിപിഐ ‘ചതിയൻ ചന്തു’ ആണെന്ന നിലപാടിനോട് യോജിപ്പില്ല; വെള്ളാപ്പള്ളിയെ തള്ളി എം.വി. ഗോവിന്ദൻ” appeared first on Prime News Age.

]]>
സിപിഐ – സിപിഐഎം ബന്ധം ശക്തമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി

സിപിഐയെ ‘ചതിയൻ ചന്തു’ എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തോട് സിപിഐഎം യോജിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സിപിഐയും സിപിഐഎമ്മും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും, മതനിരപേക്ഷ നിലപാടുകളോട് സിപിഐഎമ്മിന് യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ നിലപാടിൽ നിന്നു വ്യതിചലിച്ച് എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

The post “സിപിഐ ‘ചതിയൻ ചന്തു’ ആണെന്ന നിലപാടിനോട് യോജിപ്പില്ല; വെള്ളാപ്പള്ളിയെ തള്ളി എം.വി. ഗോവിന്ദൻ” appeared first on Prime News Age.

]]>
SIR 2026: വോട്ടർ പട്ടിക പരിശോധിക്കാം, പുതിയ വോട്ട് ചേർക്കാം – നിർണായക വിവരങ്ങൾ https://primenewsage.com/2026/01/01/sir-01-26/ Thu, 01 Jan 2026 07:02:22 +0000 https://primenewsage.com/?p=4782 SIR 2026 ന്റെ ഭാഗമായി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സുപ്രധാന സേവനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിച്ച് വോട്ടർ പട്ടിക പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകളും പുതുക്കലുകളും നടത്തുകയും ചെയ്യാം.

The post SIR 2026: വോട്ടർ പട്ടിക പരിശോധിക്കാം, പുതിയ വോട്ട് ചേർക്കാം – നിർണായക വിവരങ്ങൾ appeared first on Prime News Age.

]]>
SIR 2026 ന്റെ ഭാഗമായി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സുപ്രധാന സേവനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിച്ച് വോട്ടർ പട്ടിക പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകളും പുതുക്കലുകളും നടത്തുകയും ചെയ്യാം.

  1. ബൂത്ത് അടിസ്ഥാനത്തിൽ വോട്ടർ പട്ടിക PDF ഡൗൺലോഡ് ചെയ്യാൻ:
    ⬇ https://voters.eci.gov.in/download-eroll?stateCode=S11
  2. ഇലക്ഷൻ ഐഡി കാർഡ് നമ്പർ നൽകി പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ:
    ⬇ https://electoralsearch.eci.gov.in/
  3. വോട്ടർ പട്ടികയിൽ നിന്ന് വിവിധ കാരണങ്ങളാൽ ഒഴിവാക്കിയവരുടെ പട്ടിക (പഴയ ബൂത്ത് അടിസ്ഥാനത്തിൽ):
    ⬇ https://www.ceo.kerala.gov.in/asd-list
  4. പുതിയ വോട്ട് ചേർക്കുന്നതിനുള്ള അപേക്ഷ:
    – ഇന്ത്യയിൽ താമസിക്കുന്നവർ: ഫോം 6
    – പ്രവാസികൾ ആയി ജോലി ചെയ്യുന്നവർ: ഫോം 6A
    ⬇ https://voters.eci.gov.in/

The post SIR 2026: വോട്ടർ പട്ടിക പരിശോധിക്കാം, പുതിയ വോട്ട് ചേർക്കാം – നിർണായക വിവരങ്ങൾ appeared first on Prime News Age.

]]>
ലോകമെമ്പാടും പുതുവർഷാഘോഷങ്ങൾ: കിരിബാത്തിയിൽ തുടക്കം, കേരളത്തിൽ വൻ ആഘോഷം https://primenewsage.com/2026/01/01/prime-news-age-01-26/ Thu, 01 Jan 2026 05:50:01 +0000 https://primenewsage.com/?p=4779 പുത്തൻ പ്രതീക്ഷകളുമായി പിറന്ന പുതുവർഷത്തെ ലോകം ആഘോഷപൂർവം വരവേറ്റു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമായി എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്.ഇതിനു പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും വർണാഭമായ ആഘോഷങ്ങളോടെ പുതുവർഷത്തെ സ്വീകരിച്ചു. ജപ്പാൻ, ഉത്തര–ദക്ഷിണ കൊറിയകൾ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലൂടെയാണ് പുതുവർഷം ഇന്ത്യയിലെത്തിയത്. തെക്കൻ പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിലാണ് പുതുവർഷം അവസാനമായി എത്തുക. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് അവിടെ പുതുവർഷമെത്തുന്നത്.കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ […]

The post ലോകമെമ്പാടും പുതുവർഷാഘോഷങ്ങൾ: കിരിബാത്തിയിൽ തുടക്കം, കേരളത്തിൽ വൻ ആഘോഷം appeared first on Prime News Age.

]]>
പുത്തൻ പ്രതീക്ഷകളുമായി പിറന്ന പുതുവർഷത്തെ ലോകം ആഘോഷപൂർവം വരവേറ്റു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമായി എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്.
ഇതിനു പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും വർണാഭമായ ആഘോഷങ്ങളോടെ പുതുവർഷത്തെ സ്വീകരിച്ചു. ജപ്പാൻ, ഉത്തര–ദക്ഷിണ കൊറിയകൾ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലൂടെയാണ് പുതുവർഷം ഇന്ത്യയിലെത്തിയത്. തെക്കൻ പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിലാണ് പുതുവർഷം അവസാനമായി എത്തുക. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് അവിടെ പുതുവർഷമെത്തുന്നത്.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ പുതുവത്സരാഘോഷങ്ങൾ അതിഗംഭീരമായി നടന്നു. ഫോർട്ട് കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ രണ്ട് ലക്ഷത്തിലധികം ആളുകൾ ഒത്തുചേർന്നു. സ്വകാര്യ ഹോട്ടലുകളിൽ ഡിജെ പാർട്ടികൾ സംഘടിപ്പിച്ചു. ഇത്തവണ ഫോർട്ട് കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെയാണ് കത്തിച്ചത്.
തിരുവനന്തപുരം കോവളം ബീച്ചിൽ പുതുവർഷത്തെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു. നാലു ദിക്കുകളിലേക്കും വർണവിസ്മയം തീർത്ത ശബ്ദങ്ങളോടെയാണ് 2026നെ ബീച്ചിൽ സ്വീകരിച്ചത്. ശംഖുമുഖം, വർക്കല, വെള്ളാർ, നെയ്യാർ ഡാം, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾ സജീവമായി നടന്നു.

The post ലോകമെമ്പാടും പുതുവർഷാഘോഷങ്ങൾ: കിരിബാത്തിയിൽ തുടക്കം, കേരളത്തിൽ വൻ ആഘോഷം appeared first on Prime News Age.

]]>
HAPPY NEW YEAR 2026 https://primenewsage.com/2025/12/31/happy-new-year-2026/ Wed, 31 Dec 2025 18:37:26 +0000 https://primenewsage.com/?p=4776 The post HAPPY NEW YEAR 2026 appeared first on Prime News Age.

]]>
The post HAPPY NEW YEAR 2026 appeared first on Prime News Age.

]]>
വന്ദേ ഭാരത് എക്സ്പ്രസ്സിൽ ആർഎസ്എസ് ഗണഗീതം പാടിച്ചത് പ്രതിഷേധാർഹം : എൻ അരുൺ https://primenewsage.com/2025/11/08/vande-bharat/ Sat, 08 Nov 2025 16:55:03 +0000 https://primenewsage.com/?p=4768 കൊച്ചി ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യയാത്രയിൽ സ്കൂൾ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണ്. ദേശഭക്തിഗാനം എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത്. ആർഎസ്എസിന്റെ അജണ്ടകൾ പ്രചരിപ്പിക്കാനുള്ള ഈ ഗാനം, ദേശഭക്തിഗാനമെന്ന വ്യാജേന പലയിടങ്ങളിൽ കുട്ടികളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നുണ്ട്. മതേതര കേരളം ഇത് അനുവദിക്കുകയില്ല. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും ഇടങ്ങളിലും ബോധപൂർവ്വം നടത്തുന്ന ആർഎസ്എസ് വൽക്കരണത്തിന്റെ ഭാഗമാണ് ഇതും. ആർഎസ്എസിന്റെ ഗണഗീതം പൊതുഗതാഗത സംവിധാനത്തനുള്ളിൽ കുട്ടികളെ കൊണ്ട് പാടിപ്പിച്ചതിൽ റെയിൽവെ അന്വേഷണം നടത്തി നിയമ […]

The post വന്ദേ ഭാരത് എക്സ്പ്രസ്സിൽ ആർഎസ്എസ് ഗണഗീതം പാടിച്ചത് പ്രതിഷേധാർഹം : എൻ അരുൺ appeared first on Prime News Age.

]]>
കൊച്ചി ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യയാത്രയിൽ സ്കൂൾ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണ്.

ദേശഭക്തിഗാനം എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത്. ആർഎസ്എസിന്റെ അജണ്ടകൾ പ്രചരിപ്പിക്കാനുള്ള ഈ ഗാനം, ദേശഭക്തിഗാനമെന്ന വ്യാജേന പലയിടങ്ങളിൽ കുട്ടികളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നുണ്ട്. മതേതര കേരളം ഇത് അനുവദിക്കുകയില്ല.

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും ഇടങ്ങളിലും ബോധപൂർവ്വം നടത്തുന്ന ആർഎസ്എസ് വൽക്കരണത്തിന്റെ ഭാഗമാണ് ഇതും. ആർഎസ്എസിന്റെ ഗണഗീതം പൊതുഗതാഗത സംവിധാനത്തനുള്ളിൽ കുട്ടികളെ കൊണ്ട് പാടിപ്പിച്ചതിൽ റെയിൽവെ അന്വേഷണം നടത്തി നിയമ നടപടികൾ കൈക്കൊള്ളണമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുൺ ആവശ്യപ്പെട്ടു.

The post വന്ദേ ഭാരത് എക്സ്പ്രസ്സിൽ ആർഎസ്എസ് ഗണഗീതം പാടിച്ചത് പ്രതിഷേധാർഹം : എൻ അരുൺ appeared first on Prime News Age.

]]>