റിട്ടയർമെൻ്റ് പ്രായം കഴിഞ്ഞവർ തുടരുന്നത് അനുവദിക്കില്ല : എൻ അരുൺ

Keralaറിട്ടയർമെൻ്റ് പ്രായം കഴിഞ്ഞവർ തുടരുന്നത് അനുവദിക്കില്ല : എൻ അരുൺ


റിട്ടയർമെൻ്റ് പ്രായം കഴിഞ്ഞവർ തസ്തികകളിൽ തുടരുന്നത് അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ പറഞ്ഞു.
പല പൊതുമേഖലാ സ്ഥാപനങ്ങളിലും കോർപറേഷനുകൾ ഉൾപ്പടെയുള്ള ഇടങ്ങളിലും റിട്ടയർമെൻറ് കഴിഞ്ഞ നിരവധി പേർ വിവിധ കാരണങ്ങൾ പറഞ്ഞ് തുടരുന്നുണ്ട്. അനധികൃതമായി തൊഴിലിൽ തുടരുന്നവരെ അടിയന്തിരമായി നീക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് എഐവൈഎഫ് നേതൃത്വം നൽകുമെന്നും എഐവൈഎഫ് പത്തനംതിട്ട ജില്ലാ ശിൽപശലയെ അഭിവാദ്യം ചെയ്തുകൊണ്ട് എൻ.അരുൺ പറഞ്ഞു.
അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാതെ കരാർ അടിസ്ഥാനത്തിൽ തൊഴിൽ നൽകുന്നതിനെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എൻ.അരുൺ പറഞ്ഞു.

Check out our other content

Check out other tags:

Most Popular Articles