തിരുവനന്തപുരം :മാലിന്യ പ്രശ്നത്തില്‍ സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.പൊതുസ്ഥലത്ത് അനധികൃത മാലിന്യം ശേഖരിച്ച് തള്ളുന്ന ഏജന്സികള്ക്കെതികെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിക്കും.
തിരുവനന്തപുരത്ത് ഇത്തരക്കാരെ യുദ്ധകാലാടിസ്ഥാനത്തില്‍ പിടികൂടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. വന്‍തോതില്‍ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കും. പൊലീസിന്റെ സഹകരണം കൂടി ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടികള്‍. തിരുവനന്തപുരത്ത് രാത്രിയിലുള്‍പ്പെടെ നഗരസഭയുടെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങള്‍ പട്രോളിംഗ് നടത്തും. ഒരു വിട്ടിവീഴ്ച്ചയും മാലിന്യ പ്രശ്നത്തിലെ കേസുകളില്‍ ആരോടും കാണിക്കില്ല, ഒരു സമ്മര്‍ദത്തിനും വളങ്ങുകമില്ലെന്നും മന്ത്രി വ്യക്തമാക്കി.
