prime news age Kochi: നിരക്കുവർധനയെ തുടർന്ന്, സ്വകാര്യ മൊബൈല്‍ കമ്പനികളിൽ പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ, സംസ്ഥാനത്ത് 4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എല്‍.
സംസ്ഥാനത്തെ 37 ടവറുകളില്‍ (സൈറ്റ്) ജൂലൈ ഒന്നിന് 4ജി സേവനം ലഭ്യമായിത്തുടങ്ങി. വിവിധ ജില്ലകളിലെ 599 ടവറുകളില്‍ 4ജി ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ പൂർത്തിയായി. കേരളത്തില്‍ ആകെയുള്ള 6900 ബി.എസ്.എൻ.എല്‍ ടവറുകളില്‍ 4500ഉം ഡിസംബറോടെ പൂർണമായും 4ജിയിലേക്കു മാറുമെന്ന് അധികൃതർ അറിയിച്ചു. നിലവില്‍, 1046 ബി.എസ്.എൻ.എല്‍ ടവറുകളാണ് കേരളത്തില്‍ 4ജി സേവനം നല്‍കുന്നത്. കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കോട്ടയം നഗരങ്ങളില്‍ 4ജി സേവനം ലഭ്യമാണ്. തിരുവനന്തപുരമടക്കമുള്ള മറ്റു നഗരങ്ങളില്‍ വിന്യാസം അന്തിമഘട്ടത്തിലാണ്.
