മുവാറ്റുപുഴ: മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് വിദ്യാർത്ഥികൾക്കായി ഏകദിന സാഹിത്യ ശില്പശാല നിർമ്മല ഹൈസ്കൂളിൽ വെച്ച് നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുമ. ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും നാടൻ പാട്ട് കലാകാരനുമായ കുമാർ കെ മുടവൂർ, പ്രശസ്ത കവിയും അധ്യാപകനുമായ ജിനേഷ് ലാൽ രാജ്, പ്രശസ്ത കവയിത്രിയും അധ്യാപികയുമായ സി.എൻ കുഞ്ഞുമോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഗിഫ്റ്റഡ് സ്റ്റുഡൻ്റ് മൈഥിലി പ്രശാന്ത് സ്വാഗതം ആശംസിച്ചു. കോർഡിനേറ്റർ മനോജ് കെ.കെ നന്ദി പ്രകാശിപ്പിച്ചു.
