രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് 21 വരെ നീട്ടി

Keralaരാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് 21 വരെ നീട്ടി

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് പാടില്ലെന്ന ഇടക്കാല ഉത്തരവ് കോടതി തുടർന്നത്.


അതേസമയം, കേസിലെ പരാതിക്കാരിയെ മുൻകൂർ ജാമ്യാപേക്ഷയില്‍ കക്ഷിയായി ചേര്‍ക്കാനും ഹൈക്കോടതി അനുമതി നല്‍കി. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരാതിക്കാരിയുടെ അപേക്ഷ അംഗീകരിച്ചത്.


🔴 പരാതിക്കാരിക്ക് മറുപടി സത്യവാങ്മൂലം നല്‍കാൻ രണ്ടാഴ്ച സമയം
🔴 ഗുരുതര കുറ്റങ്ങൾ: ബലാത്സംഗം, വിവാഹവാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍
🔴 മുൻകൂർ ജാമ്യഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

Check out our other content

Check out other tags:

Most Popular Articles