Home Kerala സ്കൂളിലെ ഹിജാബ് വിവാദം ആളികത്തിക്കുന്നതിന് പിന്നിൽ സംഘപരിവർ അജണ്ട, വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാൻ പാടില്ലെന്ന്...

സ്കൂളിലെ ഹിജാബ് വിവാദം ആളികത്തിക്കുന്നതിന് പിന്നിൽ സംഘപരിവർ അജണ്ട, വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാൻ പാടില്ലെന്ന് ശിരോവസ്ത്രം അണിഞ്ഞ പ്രിൻസിപ്പൽ പറയുന്നത് വിരോധാഭാസം :എൻ. അരുൺ

0
15

എറണാകുളം ജില്ലയിലെ പള്ളൂരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം ആളികത്തിക്കുന്നതിനു പിന്നിൽ സംഘപരിവാർ ഗൂഡാലോചനയുണ്ടെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എം അരുൺ പറഞ്ഞു .

ചില ക്രൈസ്തവ സഭകളെയും അവരുടെ നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് സ്ഥാപനനിങ്ങളെയും മുൻ നിർത്തി കേരളത്തിൽ സംഘപരിവാർ നടത്തി വരുന്ന വർഗീയ വിഭജനത്തിന്റെ പുതിയ അദ്ധ്യായമാണ് പള്ളൂരുത്തി സ്‌കൂൾ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത്. ഹിജാബോ, മറ്റേത് വസ്ത്രമോ ധരിക്കുന്നതിൽ ഭരണഘടനാപരമായ സ്വാതന്ത്ര്യം നൽകുന്ന നാടാണ് നമ്മുടേത്. സ്കൂളിലെ ഹിജാബ് വിവാദം ആളികത്തിക്കുന്നതിന് പിന്നിൽ സംഘപരിവർ അജണ്ട, വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാൻ പാടില്ലെന്ന് മതപരമായ ശിരോവസ്ത്രം അണിഞ്ഞ പ്രിൻസിപ്പൽ പറയുന്നത് വിരോധാഭാസമാണ്.ഇത്തരം നടപടികളിലേക്കു സ്കൂൾ മാനേജ്മെന്റിനെ കൊണ്ടെത്തിക്കുന്നതും സ്ഥിതിഗതികൾ വർഗീയവൽക്കരിക്കുന്നതും സംഘപരിവാർ തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല.

കുട്ടിയുടെ അവകാശത്തിനൊപ്പം നിലയുറപ്പിച്ച വിദ്യാഭസ മന്ത്രി സഖാവ് വി ശിവൻകുട്ടിയുടെ നിലപാട് ആശയ വ്യക്തതയുള്ളതാണ്. കൂടുതൽ കുട്ടികൾ സ്കൂളിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നു എന്ന വാർത്തകളും പുറത്തു വരുന്നു. മത മൈത്രിയും മാനവ സ്നേഹവും പഠിപ്പിക്കേണ്ട സ്‌കൂളുകളിൽ നടക്കുന്ന ഇത്തരം നടപടികൾ പുരോഗമന സമൂഹത്തിനു അപമാനമാണ് . വിവാദത്തിന്റെ മറവിൽ മത സ്പർത്ഥയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വർഗീയ പ്രചരണം നടത്തുന്ന ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയവാദികളെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും എൻ അരുൺ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.