സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ പ്രശസ്ത കാഥികനും സിനിമ നാടക സംവിധായകനുമായ വിനോദ് കൈതാരം യുവകലാസാഹിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
പറവൂർ കൈതാരം സ്വദേശിയായ വിനോദ് കുമാർ പുരോഗമന രാഷ്ട്രീയ നിലപാടുകൾ ശക്തമായി ഉയർത്തിപ്പിടിക്കുന്ന കലാകാരനാണ്.
കഥാപ്രസംഗ കുലപതി കെടാമംഗലം സദാനന്ദന്റെ ശിഷ്യനായി വിദ്യാഭ്യാസ കാലം മുതലേ കഥാപ്രസംഗ രംഗത്ത് സജീവമായി. സന്തോഷ് ശിവൻ ഉൾപ്പെടെയുള്ള പ്രശസ്ത സംവിധായകരുടെ സിനിമകളുടെ ചീഫ് അസോസിയേറ്റ് ആയും പ്രവർത്തിച്ചുവരുന്നു.
