നൂറുകണക്കിന് സഖാക്കൾ സിപിഐയിൽ നിന്നും രാജിവച്ച് സിപിഎമ്മിലേക്ക് എന്ന് ചന്ദ്രഹാസം മുഴക്കി കൊട്ടിഘോഷിച്ചു സിപിഎം ജില്ലാ സെക്രട്ടറിയും മുൻമന്ത്രിയും നിറഞ്ഞാടി നടത്തിയ സ്വീകരണ തിരുവിളയാടലിൽ മാല ചാർത്തിയത് കേവലം 27 പേർക്ക് , അതിൽ 15 പേരെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് പറവൂരിലെ സിപിഐ സഖാക്കൾ.
എഐവൈഎഫ് പ്രതിനിധി , സിപിഐ ബ്രാഞ്ച് അംഗം എന്നെല്ലാം വിശേഷിപ്പിച്ചാണ് ഇവരെ മാലയണിയിച്ചത്. എന്നാൽ പറവൂർ പ്രദേശത്ത് എങ്ങും കണ്ടു പരിചയം ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത് .അതിൽ ഒരാളെ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് സിപിഐ പറവൂർ വൃത്തങ്ങൾ പറയുന്നു. അയാൾക്ക് സിപിഐയുമായി യാതൊരു ബന്ധവുമില്ലെന്നും വരാപ്പുഴ തുണ്ടത്തുംകടവിലെ ഒരു സിപിഎം സഖാവിനെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണെന്ന് ആണ് ഇയാൾ എന്നുമാണ് പറയുന്നത്.
15 പേരെ പുറത്തുനിന്ന് ഇറക്കാൻ കാണിച്ച ധൈര്യം വച്ച് ഒരു 70 പേരെ കൂടി പുറത്തുനിന്ന് ഇറക്കി എങ്കിൽ പറഞ്ഞ നമ്പറിലേക്ക് എത്തിക്കാമായിരുന്നു. അഞ്ചുവർഷം മുമ്പ് സിപിഐയിൽ നിന്നും രാജിവച്ച് പത്രസമ്മേളനം നടത്തിയ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ വീണ്ടും രാജിവച്ച് CPM ഹാരം ഏറ്റുവാങ്ങിയിരിക്കുകയാണ്.
വർഷങ്ങൾക്കു മുമ്പ് പറവൂരിലെ സിപിഎം ഏരിയ കമ്മിറ്റി സംഘടനാ നടപടിയെടുത്ത് പുറത്താക്കിയ രവീന്ദ്രൻ വർഷങ്ങളോളം സിപിഐയിൽ കടന്നുകൂടികൂടി കിട്ടാവുന്ന സ്ഥാനങ്ങളെല്ലാം നേടിയ ശേഷം സ്വന്തം പാർട്ടിയായ സിപിഎമ്മിലേക്ക് ഖർ വാപ്പസി നടത്തിയിരിക്കുകയാണ്.എന്തായാലും സംഗതി പൊടിപൊടിച്ചിട്ടുണ്ട് , ജില്ലാ സെക്രട്ടറിയും മുൻമന്ത്രിയും നേതൃത്വം കൊടുത്ത പരിപാടി ആണെങ്കിലും 27 പേർക്ക് മാലയിടാൻ കഴിഞ്ഞല്ലോ ഇനിയും തിരിച്ചറിയാത്ത 14 പേർക്കായി സിപിഐ സഖാക്കളുടെ അന്വേഷണം തുടരുന്നു , അന്വേഷണം ജില്ലയ്ക്ക് അകത്തുനിന്നും പുറത്തേക്കോ.
