
kochi :AISF എറണാകുളം ജില്ലാ സമ്മേളനം ആവേശകരമായി കാക്കനാട് ആരംഭിച്ചു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രഖ്യാപനവുമായി സംസ്ഥാന സെക്രട്ടറി പി. കബീർ
കാക്കനാട് SNDP ശാഖ ഹാളിൽ നടന്ന AISF (അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ) എറണാകുളം ജില്ലാ സമ്മേളനം ശക്തമായ ആശയപ്രകടനങ്ങളുടെയും പ്രതിരോധപ്രഖ്യാപനങ്ങളുടെയും ആവേശം നിറച്ച് ആരംഭിച്ചു.

സംസ്ഥാന സെക്രട്ടറി പി. കബീർ ഉദ്ഘാടനം നിർവഹിച്ചു.> “വിദ്യാഭ്യാസം വിൽക്കുന്നതല്ല, അത് ഓരോ കുട്ടിയുടെയും അവകാശമാണ്.””രാജ്യത്തെ വിദ്യാഭ്യാസം വിപണിക്ക് വിട്ടുകൊടുക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനത്തെ എതിർക്കുമ്പോൾ തന്നെ, സംസ്ഥാനതലത്തിൽ നിന്ന് അതിന് അനുകൂലമായ നീക്കങ്ങൾ വരുന്നത് ഏറെ പരിഭ്രാന്തിജനകമാണ്. കേരളം അതിനുള്ള വിപരീത മാതൃക കാട്ടേണ്ട സമയമാണിത്,” എന്നും ഉദ്ഘാടന വേളയിൽ സംസ്ഥാന സെക്രട്ടറി പരാമർശിച്ചു
ദേശീയ വിദ്യാഭ്യാസ നയം 2020, UGCയുടെ പുതിയ ചട്ടങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപ അനുമതികൾ തുടങ്ങിയവയെതിരെ AISF ശക്തമായ പോരാട്ടം നടത്തുമെന്ന് കബീർ വ്യക്തമാക്കി. “വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഏകജനശബ്ദം ക്യാമ്പസുകളിൽ നിന്ന് ഉയരേണ്ട സമയമാണിത്” എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗം പി കെ രാജേഷ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യം ചെയ്ത സംസാരിച്ചു.