പത്തനംതിട്ട: ശബരിമല പാതയിലെ അട്ടിവളവിൽ തീർത്ഥാടകരെ കയറ്റിയ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കർണാടകയിൽ നിന്ന് തീർത്ഥാടനത്തിനായി എത്തിയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റു, ഇതിൽ ചിലരുടെ പരിക്ക് അതീവ ഗുരുതരമാണ്.
വളവിൽ വാഹനം തിരിയുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസ് വഴിയിൽ നിന്ന് മാറി ഒരു വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.