ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്തിന് കൂടുതൽ സ്വയംഭരണാവകാശം ഉറപ്പാക്കുന്നതിനായുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനം സ്വയംഭരണദിശയിലേക്ക് നീങ്ങുന്നതിനായി, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായുള്ള ഉന്നതതല സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാന ഗവർണർ ആർ.എൻ. രവിയുമായി തുടരുന്ന അഭിപ്രായഭിന്നതയുടെ പശ്ചാത്തലത്തിലാണ് പ്രമേയത്തിന്റെ അവതരണം. “സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു പോരാട്ടം ശക്തമാക്കും. സമിതി 2026 ജനുവരിയിൽ ഇടക്കാല റിപ്പോർട്ടും 2028 ഓടെ അന്തിമ റിപ്പോർട്ടും സമർപ്പിക്കും,” എന്ന് സ്റ്റാലിൻ നിയമസഭയിൽ വ്യക്തമാക്കി.
1974-ൽ മുൻ മുഖ്യമന്ത്രി കരുണാനിധി സമാനമായ ഒരു പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നുവെന്നത് ഈ നീക്കത്തിന് പുനരാവൃതിയായി. കേന്ദ്രം സംസ്ഥാനം തമ്മിലുള്ള അധികാരപരമായ വിഷയങ്ങളിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ തിരികെക്കൊണ്ടുവരാനുള്ള ശുപാർശകളും സമിതിയുണ്ടാകും.